Latest NewsNewsSaudi ArabiaGulf

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. റി​യാ​ദി​ലെ അ​ബ്സാ​ൽ പോ​ൾ ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് സു​ബ്ര​മ​ണ്യ​ൻ (54) ആ​ണ് റി​യാ​ദി​ലെ ഫാ​മി​ലി കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ഇന്ന് വൈകുന്നേരം മരിച്ചത്. പ്ര​മേ​ഹ രോ​ഗി​യാ​യി​രു​ന്ന ഇദ്ദേഹത്തെ ​രാ​ഴ്ച മു​മ്പാ​ണ് ന്യൂ​മോ​ണി​യ ബാധിച്ചതിനെ തുടർന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ്വാ​സ​ത​ട​സം നേ​രി​ട്ട​ത് മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്നു. റിയാദിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന പേരിലറിയപ്പെടുന്ന സു​ബ്ര​മ​ണ്യ​ൻ. പി​താ​വ്: ഗോ​പാ​ല​ൻ താ​ഴ​ത്ത്, അ​മ്മ ക​ല്യാ​ണി, ഭാ​ര്യ: ശൈ​ല​ജ. മ​ക​ൻ ഷാ​ൻ.

Also read : കോവിഡ് : ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്‌സ്, ഒടുവിൽ മരണത്തിന് കീഴടങ്ങി ‌

സൗദിയിൽ മൂന്ന് മലയാളികൾ കൂടി നേരത്തെ മരണപ്പെട്ടിരുന്നു. മക്കയിൽ മസ്ജിദുൽ ഹറാമിനടുത്ത് ഹോട്ടലിൽ ജീവനക്കാരനായിരുന്ന കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിമാൻ (49)ആണ്   മരിച്ച ഒരു മലയാളി.  കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർ നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: നുസ്‌റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, അംജദ്, നബീല ഷെറിൻ, നിഹ ഷെറിൻ.

സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ 18 വർഷമായി സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. കഴിഞ്ഞ മാസം 17 മുതൽ പനിയും ശ്വാസതടസ്സവും കാരണം ദവാദ്മി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ന്യൂമോണിയ മൂർച്ഛിച്ചതിനാൽ മെയ് 25ന് ​തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. . ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏപ്രിലിൽ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.

Also read : വീശിയടിച്ച് ചുഴലിക്കാറ്റ് : നിരവധി മരണം

പതിനഞ്ച് വര്‍ഷത്തോളമായി ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button