പാലക്കാട്: കുവൈറ്റിൽനിന്ന് മടങ്ങിയെത്തി വീട്ടിൽ ക്വറന്റീൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്ടാണ് സംഭവം. ഇവർ ഗർഭിണിയാണ്. ഇതോടെ നഗരസഭയിലെ നാലു ജീവനക്കാരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. കൂടാതെ യുവതി താമസിച്ച പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
Read also: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത് ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ
ഒന്നേകാൽ വയസുള്ളു കുഞ്ഞുമായി മെയ് 13നാണ് യുവതി കുവൈത്തിൽനിന്ന് കേരളത്തിലെത്തിയത്. നാട്ടിലെത്തിയ അന്നുമുതൽ ഇവർ ക്വറന്റീനിലായിരുന്നു. വെള്ളിയാഴ്ച നഗരസഭയിലെത്തി സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ലഭിച്ചത്. അതേസമയം പരിശോധന ഫലം വരാതിരുന്നതുകൊണ്ടാണ് സർട്ടിഫിക്കറ്റ് വാങ്ങാനായി നഗരസഭയിൽ എത്തിയതെന്നായിരുന്നു യുവതിയുടെ വിശദീകരണം.
Post Your Comments