കൊല്ലം: സൈക്കിളില്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പശ്ചിമ ബംഗാള്‍ സ്വദേശികൾ പൊലീസ് പിടിയിൽ കൊല്ലത്തുവെച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. നാല് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ യാത്ര പാസോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിളുകള്‍ വാങ്ങി അതിലായിരുന്നു നാലംഗ സംഘത്തിന്റെ നാട്ടിലേക്കുള്ള യാത്ര. ഇവരെ കുളത്തുപ്പുഴയില്‍ പാര്‍പ്പിച്ച ശേഷം നാളെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് സിഐ കെ എസ് വിജയന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം തൊഴിലില്ലാതായതോടെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരത്തില്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
Post Your Comments