Latest NewsUSAInternational

ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ വിലക്ക്, ഹോംങ്കോങ്ങിന്റെ വ്യാപരപദവി റദ്ദാക്കി; ചൈനക്കെതിരെ രണ്ടുംകല്‍പ്പിച്ച്‌ ട്രംപ്

വാഷിങ്ടന്‍: പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ഥികളും ഗവേഷകരും യുഎസില്‍ പ്രവേശിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിലക്ക്. ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവിയും അനൂകൂല്യവും എടുത്തു കളയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സര്‍വകലാശലകളിലുള്ള ചില ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.

ഹോങ്കോങ്ങിലെ വിവാദ സുരക്ഷാനിയമത്തിന് ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതോടെയാണ് ചൈനയ്‌ക്കെതിരെ കടുത്ത നടപടികളുമായി ട്രംപെത്തിയത്. വിദ്യാര്‍ത്ഥികളെന്ന പേരില്‍ അമേരിക്കയില്‍ എത്തി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടി ചാരപ്പണി ചെയ്യുന്നുണ്ട്. അതിനാല്‍ ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികളെയാണ് യു എസ്സിലെ സര്‍വകലാശാലകളില്‍ നിന്നും പുറത്താക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഹോംങ്കോങിന് അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപര പരിഗണന, ഡോളര്‍ വിനിമയത്തിലെ ഇളവ്, വീസ ഫ്രീ യാത്ര എന്നിവ പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള വിവാദ സുരക്ഷാ നിയമത്തിന് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകരം നല്‍കി ജനങ്ങളുടെ എല്ലാ മൗലിക അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തിരുന്നു.

പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായിട്ടുണ്ട്. നഗരത്തിന്റെ പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. യുഎസില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ വംശീയമെന്നാണ് ചൈന വിശേഷിപ്പിച്ചത്.

ഇത് നാണംകെട്ട രാഷ്ട്രീയമാണെന്നും ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചൈന പ്രതികരിച്ചു.ചൈനയ്‌ക്കെതിരായ യുഎസ് നീക്കത്തിന്റെ ആദ്യ പടിയായാണ് വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button