അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കേർപ്പെടുത്തി. കൂടാതെ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകള്‍ക്കിടയിലുള്ള യാത്രകള്‍ക്കും വിലക്കുണ്ട്. ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബ്യത്തില്‍ വരും. അന്ന് മുതല്‍ ഒരാഴ്ചത്തേക്കായിരിക്കും ഈ നിയന്ത്രണങ്ങളെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.അവശ്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക പാസുകള്‍ ഉള്ളവര്‍ക്കും ഈ യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും.
Post Your Comments