KeralaLatest NewsNews

കേരളത്തിൽ നാളെ മുതൽ ദീർഘദൂര ട്രെയിനുകൾ; സമയവിവരപ്പട്ടിക പുറത്തു വിട്ട് റെയിൽവെ

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിന്ന് ഇന്ത്യ ഘട്ടം ഘട്ടമായി പുറത്തേക്ക് കടക്കുമ്പോൾ നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങുകയാണ്. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയിൽവേ പുറത്തുവിട്ടു. നേരത്തേ ജനശതാബ്ദി ഉൾപ്പടെയുള്ള തീവണ്ടികൾ നാളെ മുതൽ ഓടിത്തുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നതാണ്.

എന്നാൽ ബുക്കിംഗ് ഈ തീവണ്ടികളിൽ വളരെ കുറവാണ്. സാമൂഹിക അകലം പാലിക്കുന്ന തരത്തിലല്ല ജനശതാബ്ദിയിലെ ബുക്കിംഗ് എന്നതാണ് പല യാത്രക്കാരെയും അലട്ടുന്നത്. സാമൂഹിക അകലം പാലിച്ച് തീവണ്ടിയിൽ കയറിയ ശേഷം തിങ്ങി നിരങ്ങി ഇരിക്കുന്നതെങ്ങനെ എന്നാണ് ചോദ്യം. ഇതിനായി, മധ്യസീറ്റ് ഒഴിച്ചിടണമെന്ന ആവശ്യം ശക്തമാണ്.

■തിരുവനന്തപുരം–കോഴിക്കോട്‌ ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന്‌ പകൽ 1.45ന്‌ (എല്ലാദിവസവും).

■തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന്‌ പുലർച്ചെ 4.50ന്‌ പുറപ്പെടും (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).

■തിരുവനന്തപുരം–ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന്‌ പകൽ 9.30ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ (എല്ലാദിവസവും).

■എറണാകുളം ജങ്‌ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന്‌ പകൽ 1.15ന്‌ പുറപ്പെടും. മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും)

■എറണാകുളം ജങ്‌ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന്‌ രാത്രി 9.35ന്‌.

■തിരുവനന്തപുരം സെൻട്രൽ –എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ സർവീസ്‌ ആരംഭിക്കും.

■എറണാകുളം ജങ്‌ഷൻ– തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന്‌ പുറപ്പെടും.

■തിരുച്ചിറപ്പള്ളി–നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ തിങ്കളാഴ്‌ച പകൽ ആറുമുതൽ സർവീസ്‌ ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന്‌‌‌ നാഗർകോവിലിൽനിന്ന്‌ പുറപ്പെടും.

ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത ‌ കൗണ്ടറുകൾവഴിയും ബുക്ക്‌ ചെയ്യാം. മാസ്‌ക്‌‌ ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ്‌ നൽകൂ.

തിരുവനന്തപുരം – ലോക്‌മാന്യതിലക്‌ നേത്രാവതി എക്‌സ്‌പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്‌റ്റോപ്‌ ഒഴിവാക്കി. തിരൂർ സ്റ്റോപ്‌ നിലനിർത്തി. എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.

ഞായറാഴ്‌ചകളിൽ ടിക്കറ്റ്‌ കൗണ്ടർ തുറക്കില്ല. സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്‌ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button