കണ്ണൂര്‍ • വാട്സ് ആപ്പിലെ തെറ്റായ പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. ന്യൂമാഹി പി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകയാണ് അമിതമായി ഗുളികകള്‍ കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലിചെയ്തെന്ന് ചിലർ കുപ്രചരണം നടത്തുന്നു. ആത്മാർഥമായി ചെയ്യുന്ന തന്നോട് ചിലർ എന്തിനാണ് ഇങ്ങനെ പൊരുമാറുന്നതെന്ന് അറിയില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലുപേരാണെന്നും ഇവരുടേതെന്ന പേരിൽ വാട്സ്ആപിൽ പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നു.
മൂന്ന് മാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലർ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നു. വീടുകളിൽ പോയി രോഗികളെ പരിചരിക്കുന്ന തന്നെക്കുറിച്ച് ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും കുറിപ്പിലുണ്ട്.
Post Your Comments