അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഞായറാഴ്ച മരിച്ചു. 661പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 264ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,557ഉം ആയതായി യുഎഇ- ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 386കൂടി സുഖം പ്രാപിച്ചതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 17,932ആയി ഉയർന്നിട്ടുണ്ട്. . 16,361 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നും ഇരുപത് ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 23പേർ കൂടി ഞായറാഴ്ച് മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ് മരണം. പുതിയതായി 1,877 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,261ഉം ആയതായി അധികൃതർ അറിയിച്ചു. 3,559 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 62,442 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,316 ആളുകൾ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,00 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നത്.
Also read : സ്‌പെയിനിലെ ആഘോഷ പരിപാടിയിൽ പങ്കെടുത്ത ബെല്‍ജിയം രാജകുമാരന് കോവിഡ് പോസിറ്റിവ്
ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഞായറാഴ്ച മരിച്ചു. 53 ഉം 77 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,081 പേരില്‍ നടത്തിയ പരിശോധനയില്‍ 1,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38ഉം, രോഗം സ്ഥിരീകരിച്ചവരുടെ 56,910ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 4,451 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 30,290 ആയി ഉയർന്നു. നിലവിൽ 26,582പേരാണ് ചികിത്സയിലുള്ളത്. . 232 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,22,069പേർ കോവിഡ് പരിശോധനക്ക് വിധേയമായി.
Post Your Comments