ന്യൂഡല്‍ഹി: കനത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മലാ സീതാരാമന് ഡല്‍ഹി സര്‍ക്കാര്‍ കത്തുനല്‍കി.
Read also: കേരളത്തിൽ നാളെ മുതൽ ദീർഘദൂര ട്രെയിനുകൾ; സമയവിവരപ്പട്ടിക പുറത്തു വിട്ട് റെയിൽവെ
കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസത്തിനായി മറ്റു സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയെങ്കിലും ഡല്‍ഹിക്ക് ഒന്നും നല്‍കിയില്ലെന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോദിയ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളം നൽകാനും മറ്റാവശ്യങ്ങള്‍ക്കുമായി സംസ്ഥാനത്തിന് ഒരു മാസം 3,500 കോടി രൂപയുടെ ആവശ്യമുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളായി ജിഎസ്ടി വരുമാനം വെറും 500 കോടി വീതമാണ് ലഭിച്ചത്. മറ്റ് വരുമാനമായി സംസ്ഥാന സര്‍ക്കാരിന് 1735 കോടിയും ലഭിച്ചു. 7,000 കോടിയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ എല്ലാവര്ക്കും കൃത്യമായി ശമ്പളം നല്കുവാന് സാധിക്കുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments