
കോഴിക്കോട്: സ്വകാര്യ ബാറിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മുക്കം ടൗണിലെ പുഴയോരം ബാറിൽ നിന്ന് വാങ്ങിച്ച മദ്യം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതായി ആരോപണം വന്നിരിക്കുന്നത്. തിരുവമ്പാടി സ്വദേശിയായ ജെഫിൻ സെബാസ്റ്റ്യൻ ആണ് ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്ത് മദ്യം വാങ്ങിയത്. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം മദ്യം കഴിച്ചു. തുടർന്ന് യുവാവിനും സുഹൃത്തുക്കൾക്കും വയറിളക്കവും ചർദ്ദിയും അനുഭവപ്പെടുകയായിരുന്നു. കുപ്പികളുടെ അടിഭാഗം തുളച്ച് മദ്യത്തിനൊപ്പം മറ്റൊന്തോ ദ്രാവകം കുപ്പിയിൽ നിറച്ചിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.
Read also:ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിക്കും കോവിഡ്
അതേസമയം ബാർ മാനേജർ ഇക്കാര്യം നിഷേധിച്ചു. ലോക്ഡൗൺ തുടങ്ങിയപ്പോൾ എക്സൈസ് സീൽ ചെയ്ത ബാർ മദ്യ വിൽപ്പന തുടങ്ങിയപ്പോൾ എകസൈസ് തന്നെയാണ് തുറന്നുനൽകിയതെന്നും ആരോപണം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാനേജർ വ്യക്തമാക്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
Post Your Comments