ന്യൂയോർക്ക്: കോവിഡിനേക്കാളും വലിയ മഹാമാരി വരുമെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞൻ. കോവിഡ് ഇതിനു മുന്നോടിയാണെന്നും ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നതെന്നും യുഎസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗർ ആണ് വ്യക്തമാക്കിയത്. ‘ഹൗ ടു സർവൈവ് എ പാൻഡമിക്’ എന്ന പുസ്തകത്തിൽ മൈക്കിൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണ് രോഗങ്ങൾക്ക് കാരണം. ക്ഷയരോഗത്തിനു കാരണമായ ട്യൂബർകുലോസിസ് ബാക്ടീരിയ ആടുകളിൽനിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തിൽനിന്നും കുഷ്ഠരോഗം പോത്തിൽനിന്നും വില്ലൻചുമ പന്നികളിൽനിന്നുമാണ് എത്തിയത്. കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളിൽ നിന്നാണ് ഇൻഫ്ലുവെൻസ വൈറസ് പടർന്നത്. കോഴികളെ വളർത്തുന്നതിൽ കൂടുതൽ വൃത്തിയും ശുദ്ധിയും വരുത്തിയാൽ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാമെന്നും മൈക്കിൾ ചൂണ്ടിക്കാട്ടുന്നു.
Post Your Comments