ന്യൂ ഡൽഹി : കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ നാം പരിഭ്രാന്തരാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീഡിയോ കോണ്‍ഫറൻസിൽ പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഡൽഹിയിക്ക് സ്ഥിരമായി ലോക്ക് ഡൗണ്‍ തുടരാൻ കഴിയില്ല. രണ്ട് കാര്യത്തിലാണ് ഡൽഹിയിലെ സ്ഥിതി എന്നെ ആശങ്കപ്പെടുത്തുന്നത്. ഒന്ന് മരണങ്ങളുടെ എണ്ണം കൂടുന്നത്. മറ്റൊന്ന് ആശുപത്രി കിടക്കകളുടെ കുറവും. സ്ഥിരമായ ലോക്ക്ഡൗണ്‍ ഒന്നിനും പരിഹാരമല്ല. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും പകർച്ചവ്യാധിക്കൊപ്പം ജീവിക്കാൻ ഡൽഹി നിവാസികൾ ശീലിക്കേണ്ടിവരുമെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.
Also read : പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂൺ എട്ടുമുതൽ തുറക്കാം. ഹോട്ടലുകൾ, റെസ്റോറന്റുകൾ എന്നിവയ്ക്ക് ആരോഗ്യ വകുപ്പിന്റെ മാർഗരേഖ അനുസരിച്ച് തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തിൽ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് യാത്രാ നിരോധനം.
അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനമെടുക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാം ഘട്ടത്തിൽ തീരുമാനിക്കാം.
Post Your Comments