കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ തുറക്കുമെന് മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂണ്‍ ഒന്നു മുതല്‍ ക്ഷേത്രങ്ങള്‍, മുസ്ലീം, ക്രിസ്ത്യന്‍ പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവയടക്കമുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത വ്യക്തമാക്കി. പത്തില്‍ കൂടുതല്‍ ആളുകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കില്ല. ഇവിടങ്ങളില്‍ ആളുകള്‍ ഒത്തുചേരാനും പാടില്ല.
കൂടാതെ, തേയില, ചണം വ്യവസായങ്ങളും എല്ലാ സര്‍ക്കാര്‍ – സ്വകാര്യ ഓഫീസുകളും ജൂണ്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ വിജയിച്ചെന്ന് മമത പറഞ്ഞു. എന്നാല്‍, പുറത്തു നിന്ന് ആളുകള്‍ വരുന്നത് മൂലം കേസുകള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments