പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയിലെ മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും. 50 സെന്റിമീറ്റര്‍ ആണ് ഉയർത്തുന്നത്. മെയ് 29, 30, 31 തീയതികളില്‍ പത്തനംതിട്ടയില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മൂന്ന് ദിവസവും ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments