ചെന്നൈ : ക്ഷേത്രത്തിന് മുന്നില്‍ മാംസം വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. 48 കാരനായ കോയമ്പത്തൂരിലെ കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നില്‍ മാംസം വലിച്ചെറിഞ്ഞതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.
സിവിൽ എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ തൊഴിൽരഹിതനായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതേസമയം, ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളൊന്നുമില്ല.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഹരിക്കെതിരെ രണ്ട് പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറിയിച്ചു. 153 എ, 295 എ, 298 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണർ സുമിത് ശരൺ പറഞ്ഞു.
Post Your Comments