പത്തനംതിട്ട: പ്രതി സി.പി.എമ്മുകാരനായാല്‍ പാമ്പിനെ കൊണ്ട് കൊല്ലിച്ചയാളെയും രക്ഷിക്കുന്നതാണ് പാർട്ടി നയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാമ്പിനെ ഉപയോഗിച്ച് പ്രമാദമായ കൊലപാതകം നടത്തിയ പ്രതി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. അയാളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയതും സി.പി.എമ്മാണ്. പോലീസും സര്‍ക്കാരിന്റെ മറ്റു സംവിധാനങ്ങളും ദാുരണ കൊലപാതകത്തിലെ പ്രതിയെ സഹായിച്ചു.
കേരളം കണ്ട ഏറ്റവും നീചമായ കൊലപാതകത്തിലെ പ്രതിയെ രക്ഷിക്കാന്‍ സി.പി.എം തയാറായി. നില്‍ക്കക്കളളിയില്ലാതെ വന്നപ്പോള്‍ തള്ളിപ്പറയേണ്ടി വന്നു. കോവിഡ് കാലത്ത് പോലും സി.പി.എമ്മിന് ഇതു കഴിയുന്നുണ്ടല്ലോയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ കോവിഡ് ബാധിച്ചുള്ള മരണക്കണക്കില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് സുരേന്ദ്രന്‍ സംശയം പ്രകടിപ്പിച്ചു. മാഹിയില്‍ മലയാളി മരിച്ചാല്‍ അത് പോണ്ടിച്ചേരിയുടെ അക്കൗണ്ടിലാക്കും. കോയമ്പത്തൂരില്‍ പാലക്കാട്ടുകാരന്‍ മരിച്ചാല്‍ അത് തമിഴ്‌നാടിന്റെ അക്കൗണ്ടിലേക്കിടും.
സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് പറയാന്‍ കഴിയില്ല. ഈ സന്ദര്‍ഭത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ഒരാഴ്ച മുമ്ബ് വാര്‍ത്താ സമ്മേളനത്തില്‍ 3000 ടെസ്റ്റ് ദിവസേന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നും അത്രയും നടത്തുന്നില്ല. 2000 ആണ് ശരാശരി. ടെസ്റ്റുകളുടെ എണ്ണം കുറവായതു കൊണ്ടാണ് കോവിഡ് 19 കേസുകള്‍ കുറയുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാല്‍ രോഗികളും വര്‍ധിക്കുന്നു. അത് സ്വാഭാവികമാണെന്ന് കരുതാന്‍ കഴിയില്ല.പാരിപ്പളളി, മഞ്ചേരി, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ മരിച്ചപ്പോള്‍ അവരുടെ പരിശോധനാഫലം നെഗറ്റീവ് ആയെന്നാണ് പറഞ്ഞത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടു കേസുകള്‍ സംശയാസ്പദമാണ്. 16-ാം വാര്‍ഡില്‍ മരിച്ച കേസ് പോസിറ്റീവ് ആണെന്ന് ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും പറയുന്നു.സര്‍ക്കാര്‍ അതേപ്പറ്റി തുറന്നു പറയുന്നില്ല. ഗവണ്‍മെന്റിന് പല കാര്യങ്ങളിലും നിയന്ത്രണം നഷ്ടമായി എന്നും ബെവ്കോ ആപ്പിൽ കടുത്ത അഴിമതി നടന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments