കോട്ടയം: കോട്ടയത്ത് കോവിഡ് നിയന്ത്രണം ലംഘിച്ച് നൂറ് കണക്കിന് പേര്‍ പങ്കെടുക്കുന്ന അഭിമുഖം നടത്തി ആശുപത്രി അധികൃതർ. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്സിങ്, ലാബ് ടെക്നീഷ്യന്‍ കരാര്‍ തസ്തികയിലേക്കാണ് അഭിമുഖം തീരുമാനിച്ചിരുന്നത്.
അഭിമുഖത്തിന് ഉദ്യോഗാർഥികൾ കൂട്ടമായി എത്തി. സംഭവം വിവാദമായതോടെ അഭിമുഖം മാറ്റി. സാമൂഹ്യഅകലം പാലിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു. 25 തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തിയത് നൂറുകണക്കിനു പേരാണ്. പൊലീസിനെയും അറിയിച്ചില്ല. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതോടെ കോട്ടയം അതീവ ജാഗ്രതയിൽ ആണ്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയ മൂന്നു പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കരുതലോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നീങ്ങുന്നത്. സമ്പർക്കത്തിലൂടെ രോഗം പടരാത്തത് ജില്ലയ്ക്ക് ആശ്വാസമായി.എന്നാൽ, ചങ്ങനാശേരി ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. നഗരസഭ ഒന്ന്, 21 വാർഡുകളാണ് ഹോട്ട്സ്പോട്ട് ലിസ്റ്റിൽപ്പെട്ടത്. വാഴപ്പള്ളി, പെരുന്ന ഭാഗങ്ങളാണ് ഹോട്ട്സ്പോട്ടായത്. ഇതോടെ ഇടവഴികൾ പോലും ബാരിക്കേഡ് സ്ഥാപിച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെയും ഡ്യൂട്ടിക്കിട്ടിട്ടുണ്ട്.
Post Your Comments