വാഷിങ്ടൻ : ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം തടയാനാവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെന്നാരോപിച്ചാണ് ഡബ്ല്യൂ.എച്ച്.ഒയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ധനസഹായം പൂർണമായും നിർത്തിവയ്ക്കുമെന്നും, ആ തുക മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിവര്‍ഷം 450 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്ന അമേരിക്കയേക്കാള്‍ 40 ദശലക്ഷം ഡോളര്‍ നല്‍കുന്ന ചൈനക്കാണ് ലോകാരോഗ്യ സംഘടനക്ക് മേല്‍ കൂടുതല്‍ സ്വാധീനമെന്ന ആരോപണവും ട്രംപ് ആവര്‍ത്തിച്ചു. ഇത്രയും ചെറിയ തുക നൽകുന്ന ചൈന ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നതെന്നും കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു.
Post Your Comments