കൊച്ചി: മുഖ്യമന്ത്രി പറഞ്ഞ കണക്കിനുള്ളിൽ നിർത്താൻ ആരോഗ്യ വകുപ്പ് കോവിഡ് സ്ഥിരീകരണം ഒരു ദിവസം വൈകിപ്പിച്ചതായി ആരോപണം. 29ന് പോസിറ്റീവായ എറണാകുളം പാറക്കടവ് സ്വദേശിയുടെ രോഗവിവരമാണ് വൈകിപ്പിച്ചത്. 29ന് എറണാകുളം ജില്ലാ ഭരണകൂടം പുറത്തിറക്കിയ ആദ്യ പത്രക്കുറിപ്പിൽ രോഗം പോസിറ്റീവായവരുടെ കൂട്ടത്തിൽ പാറക്കടവ് സ്വദേശി ഉണ്ടായിരുന്നു. എന്നാൽ രോഗികളുടെ ആകെ എണ്ണം നാലിൽ കൂടുതലാകും എന്ന കാരണം മൂലം പാറക്കടവ് സ്വദേശിയെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
അതേസമയം ശനിയാഴ്ച രോഗം സ്ഥിരീകിരിച്ച പാറക്കടവ് സ്വദേശി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതോടൊപ്പം മേയ് 28ന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശി, സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരായ 44 വയസ്സും 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികൾ എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments