Latest NewsIndia

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു, രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ സംസ്‌ഥാനമായി ഡല്‍ഹി

ഒരു മാസത്തിനിടെയുണ്ടായ 69 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതാണ് മരണനിരക്കില്‍ പെട്ടെന്ന് വര്‍ദ്ധനയുണ്ടാകാന്‍ കാരണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹി : ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1106 പേ‍ര്‍ക്ക് രോഗം ബാധിച്ചു. ഒരു ദിവസം റിപ്പോ‍ര്‍ട്ട് ചെയ്‍ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതര്‍ 17,386 ആയി. മരണ സംഖ്യ 398 ആയി ഉയര്‍ന്നു. ഒരു മാസത്തിനിടെയുണ്ടായ 69 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതാണ് മരണനിരക്കില്‍ പെട്ടെന്ന് വര്‍ദ്ധനയുണ്ടാകാന്‍ കാരണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

“ആശങ്കപ്പെടേണ്ട കാര്യമില്ല. സംസ്‌ഥാനത്തെ രോഗമുക്‌തി നിരക്ക്‌ 50 ശതമാനത്തിലെത്തിയത്‌ നല്ല സൂചനയാണ്‌. ഇതുവരെ 7846 പേര്‍ക്കാണ്‌ രോഗം ഭേദമായത്‌. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ആശുപത്രിയില്‍ പോകേണ്ടതില്ല. എണ്‍പത്‌ ശതമാനം ആളുകള്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ ഇരുന്നുതന്നെ രോഗം ഭേദമാകുന്നുണ്ട്‌”- സിസോദിയ വ്യക്‌തമാക്കി.കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ ഡല്‍ഹി സര്‍ക്കാര്‍ കോവിഡ്‌ -19 പരിശോധനകള്‍ ഇരട്ടിയാക്കിയതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

“രാജ്യത്ത്‌ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ്‌ പരിശോധന നടത്തിയ സംസ്‌ഥാനമാണ്‌ ഡല്‍ഹി. 90 ശതമാനമാണ്‌ പരിശോധനാ നിരക്ക്‌. കഴിഞ്ഞ 26 നു 5,359 സാമ്ബിളുകളാണ്‌ ശേഖരിച്ചത്‌. ഈ മാസത്തിലെ ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്നതാണിത്‌”- അദ്ദേഹം വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button