KeralaLatest NewsIndia

ആലപ്പുഴയില്‍ ഇന്നലെ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു

കഴിഞ്ഞയാഴ്ച അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ ജോസ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട്‌ സ്വദേശി ജോസ് ജോയി വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കല്‍കോളേജില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ ജോസ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചതിന് ശേഷം സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.38 വയസുണ്ടായിരുന്ന ഇയാള്‍ കടുത്ത കരള്‍രോഗ ബാധിതനായിരുന്നു.

ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.ജോസിന്‍റെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒമ്ബതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button