KeralaLatest NewsNews

സ്‍കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി

ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ സഫര്‍ ഷായാണ് കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടിയത്

ആലപ്പുഴ: സ്‍കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ സഫര്‍ ഷായാണ് കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടിയത്.

ALSO READ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്‌ക്കാരം; നിരവധി പേരെ വൈറസ് പിടി കൂടി

ഈ വർഷം ജനുവരി എട്ടിനാണ് പ്രതി അറസ്റ്റിൽ ആകുന്നത്. ഏപ്രിൽ 1 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാല്‍ മെയ്‌ 12നാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീൽ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button