നെടുങ്കണ്ടം : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. ബൈസണ്‍വാലി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരന്‍ (21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയായ പെണ്‍കുട്ടിയുമായി തിങ്കളാഴ്ച വൈകീട്ടാണ് കാണാതായത്. ശാന്തമ്പാറ പുത്തടിയിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി രാത്രി കഴിച്ചുകൂട്ടിയതെന്ന് പോലീസ് പറയുന്നു.
ചൊവ്വാഴ്ച രാവിലെ ഇയാൾ തന്റെ അച്ഛനെ വിവരമറിയിക്കുകയും കൂട്ടിക്കൊണ്ടുപോകാന്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രതിയുടെ അച്ഛന്‍ വിവരം പോലീസിലറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പോലീസ് എത്തുന്നതറിഞ്ഞ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ അമ്മയുടെയും വനിതാ പോലീസിന്റെയും സാന്നിധ്യത്തില്‍ പരിശോധിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞതോടെ വനിതാ എസ്.ഐ. മൊഴി രേഖപ്പെടുത്തി. പ്രതി ഈശ്വരനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
Post Your Comments