Latest NewsKeralaNews

പാലാരിവട്ടം പാലം അഴിമതി കേസ് നിർണായക വഴിത്തിരിവിലേക്ക്? വിജിലന്‍സ് വികെ ഇബ്രാംഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നു

അല്ലെങ്കിൽ എറണാകുളം ജില്ലയിലെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പറഞ്ഞിട്ടാണ് ചെയ്തതെന്നോ പറയണം എന്നാണ് ഗിരീഷിനോട് ആവശ്യപ്പെട്ടത്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസ് ഒഴിവാക്കാൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. വിവരാവകാശ പ്രവർത്തകനായ ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് വിജിലൻസിന്റെ നേതൃത്വത്തിൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.

പരാതി പിൻവലിക്കുകയോ അല്ലെങ്കിൽ എറണാകുളം ജില്ലയിലെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പറഞ്ഞിട്ടാണ് ചെയ്തതെന്നോ പറയണം എന്നാണ് ഗിരീഷിനോട് ആവശ്യപ്പെട്ടത് . ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നേരിട്ട് വിളിച്ചു വരുത്തി അഞ്ച് ലക്ഷം രൂപ വാഗ്‌ദാനം ചെയ്തതായും പറയുന്നു. ഗിരീഷ് ബാബുവിന്റെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് ഐജിയോട് രണ്ടാഴ്ചയ്ക്കകം അനേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button