Latest NewsUAENewsGulf

യുഎഇയിൽ 3പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു :രോഗികളുടെ എണ്ണത്തിലും വർദ്ധന

അബുദാബി : യുഎഇയിൽ 3പേർ കൂടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചു. 563 പേർക്ക് രോഗം സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 258ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32532ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 314 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം16,685ആയി ഉയർന്നു. ഇതുവരെ ആകെ 20,11,000 പരിശോധനകൾ നടന്നതായും മന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിച്ച് പ​ത്തു​പേ​ർ കൂ​ടി കുവൈറ്റിൽ വ്യാഴാഴ്ച മ​രിച്ചു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 845 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, 208 ഇ​ന്ത്യ​ക്കാ​രും, 212 സ്വ​ദേ​ശി​ക​ളും, 161 ബം​ഗ്ളാ​ദേ​ശി​ക​ളും, 91 ഈ​ജി​പ്ഷ്യ​ൻ​സും ഉ​ൾ​പ്പെ​ടു​ന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,112ഉം ആ​യി. 752 പേ​ർ കൂടി സുഖം പ്രാപിച്ചതോടെ രോ​ഗ​വി​മു​ക്ത​രാ​യ​തോ​ടെ എ​ണ്ണം 8698 ആ​യി. 15,229 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 255, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 222, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 189, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 96, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 83 എ​ന്നി​ങ്ങ​നെ​യാ​ണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി വ്യാഴാഴ്ച്ച മരിച്ചു. 51 വയസുകാരിയായ സ്വദേശി വനിതയാണ് മരിച്ചത്. 636 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 345 പേര്‍ സ്വദേശികളും 291 പേര്‍ പ്രവാസികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40ഉം, രോഗം സ്ഥിരീകരിച്ചവർ 9009ഉം ആയതായും, രോഗമുക്തരായവരുടെ എണ്ണം 2177 ആയി ഉയർന്നെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Also read : കോവിഡിനെ അതിജീവിച്ചു, ആലപ്പുഴ സ്വദേശിനി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി; സന്തോഷനിമിഷമെന്ന് ബന്ധുക്കൾ

സൗദിയിൽ 16പേർ കൂടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരണപ്പെട്ടത്. 1644പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 441ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 80185ഉം ആയതായി അധികൃതർ അറിയിച്ചു. 3531 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54553 ആയി ഉയർന്നു. നിലവിൽ 25,191 ആളുകൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. രാജ്യത്താകെ ഇതുവരെ 7,70,696 കോവിഡ് പരിശോധനകളാണ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button