ഗാന്ധിനഗര്‍ • പ്രശസ്ത ജ്യോതിഷിയായ ബെജൻ ദാരുവല്ല കോവിഡ് 19 ബാധിച്ചു മരിച്ചു. 90 വയസായിരുന്നു. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ലക്ഷണങ്ങള്‍ കണ്ടെതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിരവധി മറ്റുരോഗങ്ങളുമുണ്ടായിരുന്നു. അപ്പോളോ ആശുപത്രിയിൽ ആയിരുന്നപ്പോൾ മുതൽ വെന്റിലേറ്ററിലായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റിമുൻ പ്രസിഡന്റ് അർജുൻ മോദ്വാഡിയയും മരണം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പിടിഐയോട് സംസാരിച്ച ദാരുവല്ലയുടെ മകൻ നസ്തൂർ ദാറുവല്ല തന്റെ പിതാവിന് കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. ന്യുമോണിയ മാത്രമാണ് ദാരുവല്ലയ്ക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കിടെ ദാറുവല്ല മരിച്ചുവെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു.
അച്ഛൻ പോരാളിയാണെന്നും അവസാന ശ്വാസം വരെ പോരാടിയെന്നും നസ്തൂർ ദാറുവല്ല ഒരു അഭിമുഖത്തിൽ പറഞ്ഞു.
കോവിഡ് -19 സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചിട്ടുണ്ടെങ്കിലും, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പ്രഖ്യാപിച്ച കോവിഡ് -19 പോസിറ്റീവ് രോഗികളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments