തിരുവനന്തപുരം: വീരേന്ദ്ര കുമാര്‍ സാര്‍ തനിക്ക് ഗുരുതുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അദ്ദേഹം എപ്പോഴുമൊരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. തന്നോടദ്ദേഹത്തിന് വലിയ സ്‌നേഹവും വാത്സല്യവുമായിരുന്നു. പലപ്പോഴും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഗുരുതുല്യന്‍ കൂടിയാണ് അദ്ദേഹം. അങ്ങെഴുതിയ കാണാച്ചരടുകള്‍ വായിച്ചിട്ടാണ് മുതലാളിത്ത നയത്തിനെതിരെയൊക്കെ സംസാരിക്കാറെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്കെപ്പോഴും മനസില്‍ ആ ആശയം മാത്രമാണെന്നും അതില്‍ യാതൊരു മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നല്ല പ്രഭാഷകന്‍, രാഷ്ട്രീയ വിശകലനം ചെയ്യുന്ന നേതാവ്, അതിനപ്പുറം അദ്ദേഹം നല്ലൊരു എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, യാത്രാ വിവരണങ്ങള്‍ അതൊക്കെ വലിയൊരു അനുഭവം തന്നെയായിരുന്നു. എനിക്കൊക്കെ മാര്‍ഗ നിര്‍ദേശം തന്നിരുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ട് ദിവസം മുമ്പ് നടന്ന എംപിമാരുടേയും എംഎല്‍എ മാരുടേയും വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുത്തു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ഈ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് വലിയ പിന്തുണയായിരുന്നു. ശരിക്കും ഗുരുനാഥനെപ്പോലെയുള്ള ഒരു നേതാവാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷമായ ഈ വേര്‍പാട് വലിയൊരു സ്‌നേഹത്തിന്റെ തണല്‍ നഷ്ടപ്പെട്ട അനുഭവമാണ് ഉണ്ടായത്. കേരള രാഷ്ട്രീയത്തിനും മാധ്യമ സാസ്‌കാരിക രംഗത്തും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments