തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക. ഈയാഴ്ച സംസ്ഥാനത്ത് രോഗത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിക്കുന്നതിന്റെ തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലായിരുന്നു. നിരീക്ഷണത്തിലുള്ള എല്ലാവരെയും വീട്ടിലേക്ക് തിരികെ അയക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുന്ന മുന്നറിയിപ്പ്.
ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് പതിനാല് ദിവസത്തില്‍ ഒരിക്കലാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 666-ല്‍ നിന്ന് 1088-ലേക്ക് ഉയര്‍ന്നു. രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുത്തത് 12-ല്‍ താഴെ ദിവസം മാത്രം. മെയ് പകുതി വരെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന് 100 ദിവസം വരെയെടുത്ത സ്ഥാനത്താണ് ഇത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ലോക്ഡൗണുകളില്‍ ഇളവ് വന്നതോടെ ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ ഗൗരവമില്ലാതെ കൂട്ടം കൂടിയിറങ്ങിയതും രോഗവ്യാപനത്തിന് സാധ്യത കൂട്ടുന്നു
Post Your Comments