Latest NewsKeralaNews

ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ല​ക്ഷ്യം വെക്കുന്ന നേട്ടം കേരളം കൈവരിച്ചതായി മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് കേരളം കൈവരിച്ചതായി മുഖ്യമന്ത്രി. കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വ് റേ​റ്റ് കൊ​റി​യ​യി​ലേ​തു​പോ​ലെ ര​ണ്ടു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​കാ​നാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും കേ​ര​ളം അത് നേടിയെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍​നി​ന്ന് മ​റ്റാ​ളു​ക​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​തി​നാ​ണ് ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പത്തനംതിട്ടയിൽ ഇന്ന് 6 പോസിറ്റീവ് കേസുകളെന്ന് മുഖ്യമന്ത്രി; ജില്ല കണക്കിൽ 4 രോഗികൾ മാത്രം

ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ പ​രി​ശോ​ധ​ന വേ​ണ്ട​വ​രെ​യെ​ല്ലാം കേ​ര​ള​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇതുമായി ബന്ധപ്പെട്ട്‌ കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 100 ടെ​സ്റ്റി​ല്‍ 1.7 ആ​ളു​ക​ള്‍​ക്കാ​ണ് പോ​സി​റ്റീ​വ് സ്ഥിരീകരിക്കുന്നത്. ടെ​സ്റ്റ് പോ​സി​റ്റീ​വ് റേ​റ്റ് 1.7 ആ​ണ്. രാ​ജ്യ​ത്ത് ഇ​ത് അ​ഞ്ചു ശ​ത​മാ​ന​മാ​ണ്. സം​സ്ഥാ​ന​ത്തെ സി​എ​ഫ്‌ആ​ര്‍ 0.5 ശ​ത​മാ​ന​മാ​ണ്. ഇ​തും ടി​പി​ആ​റും ഉ​യ​രു​ന്ന​തി​ന്‍റെ അ​ര്‍​ഥം ആ​വ​ശ്യ​ത്തി​ന് പ​രി​ശോ​ധ​ന​യി​ല്ലെ​ന്നാ​ണ്. ഇ​വി​ടെ അത് നേ​ര്‍​വി​പ​രീ​ത​മാ​ണ്. സം​സ്ഥാ​ന​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​വും കാ​ര്യ​ക്ഷ​മ​മാ​യ കോ​ണ്‍​ടാ​ക്‌ട് ട്രേ​സിം​ഗു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് ആ​ധാ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button