
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. റിയാദിലെ നദീമിൽ ബഖാല ജീവനക്കാരനായിരുന്ന തിരുവനന്തപുരം കുളമുട്ടം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ ആണ് (43) മരിച്ചത്. ഏതാനും ദിവസം മുമ്പ് പനി ബാധിച്ച് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നദീമിലെ ഫാമിലി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്ദുൽ ഖരീം. മാതാവ്: റഹീന. ഭാര്യ: തസ്‌നി. മക്കൾ: അർഫാൻ, യാസീൻ.
Post Your Comments