തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍ഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 3, കൊല്ലം 2, കോട്ടയം , ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
33 പേർ വിദേശത്തുനിന്നും 23 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. രോഗം ബാധിച്ചവരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്നു വന്നവരാണ്. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് 1 വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പോസിറ്റീവ് കേസുകള്‍. ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കറിനും എയര്‍ ഇന്ത്യയുടെ ക്യാബിന് ക്രൂവിലെ രണ്ടുപേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് 10 പേര്‍ക്ക് രോഗം ഭേദമായി. വായനാട് 5, കോഴിക്കോട് 2, കണ്ണൂര്‍, മലപ്പുറം, കസര്‍ഗോഡ് ഒന്ന് വീതം, എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്. കോവിഡ് പോസിറ്റീവ് ആയി കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവാല്ല സ്വദേശി ജോഷി മരിച്ചു.
ഇതുവരെ 1150 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 577 പേർ ഇപ്പോൾ ചികിത്സയിലാണ്. 124167 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 123077 പേർ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലോ ആണ്. 1080 പേർ ആശുപത്രികളിലുമാണ്. 231 വെള്ളിയാഴ്ച പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 62,746 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 60,448 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര സബ്ജയിലിലാണ് തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 22 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി.
Post Your Comments