Latest NewsKeralaNews

കോവിഡ് 19: മസ്‌ക്കറ്റില്‍ നിന്ന് 181 പ്രവാസികള്‍ കൂടി ജന്മനാട്ടില്‍ തിരിച്ചെത്തി : 81 പേരെ കോവിഡ് കെയര്‍ സെന്‍ററുകളിലാക്കി

കോഴിക്കോട് • കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് 181 പ്രവാസികള്‍ കൂടി ജന്മനാട്ടില്‍ തിരിച്ചെത്തി. ഐ.എക്‌സ്- 1350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 28) വൈകീട്ട് ഏഴ് മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നുള്ളവരോടൊപ്പം മാഹി, തമിഴ്നാട്, ശ്രീലങ്ക സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 25 കുട്ടികള്‍, 28 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു.

തിരിച്ചെത്തിയവരില്‍ ഏഴ് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത് (മലപ്പുറം – മൂന്ന്, കണ്ണൂര്‍ – ഒന്ന്, പാലക്കാട് – രണ്ട്, വയനാട് – ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ, മലപ്പുറം – 58, എറണാകുളം – മൂന്ന്, കണ്ണൂര്‍ – 20, കാസര്‍കോട് – ഒമ്പത്, കോഴിക്കോട് – 40, പാലക്കാട് – 29, വയനാട് – 10, തൃശൂര്‍ – ഒമ്പത്. ഇവരെ കൂടാതെ മാഹി, തമിഴ്നാട്, ശ്രീലങ്ക സ്വദേശികളായ ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

81 പേര്‍ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

മസ്‌ക്കറ്റില്‍ നിന്നെത്തിയ 81 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം – 30, എറണാകുളം – മൂന്ന്, കണ്ണൂര്‍ – എട്ട്, കാസര്‍കോട് – മൂന്ന്, കോഴിക്കോട് – 22, പാലക്കാട് – അഞ്ച്, വയനാട് – ആറ്, തൃശൂര്‍ – മൂന്ന്, കൂടാതെ ഒരു മാഹി സ്വദേശിയും.

93 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 93 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button