വിവിധയിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വീടുകളും തൊഴില്‍ ചെയ്യാന്‍ കടകളും വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ജി.എസ്.ടി നികുതി സര്‍ക്കാര്‍ വഹിക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
തിരികെ വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും ചെറുകിട സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് വേതനത്തോട് കൂടിയുള്ള പരീശീനവും യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ അവനിഷ് കുമാര്‍ അവസ്തി പുറത്തു വിട്ട കണക്കുകളനുസരിച്ച് ഗുജറാത്തില്‍ നിന്നും 6.60 ലക്ഷവും മഹാരാഷ്ട്രയില്‍ നിന്നും 3.80 ലക്ഷവും പഞ്ചാബില്‍ നിന്നും 2.22 ലക്ഷവും കുടിയേറ്റ തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത്.
Post Your Comments