KeralaLatest NewsNews

കാസർകോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു

കാസര്‍കോട്: കാസർകോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്‌തീന്റെ ഭാര്യ ആമിന (63) ആണ് മരിച്ചത്. ബുധനാഴ്​ച വൈകീട്ടോടെയാണ് വീട്ടിൽവെച്ച് കുഴഞ്ഞുവീണ് മരിച്ചത്.

അതേസമയം സ്രവം കോവിഡ് പരിശോധനക്ക്​ അയക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്.

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

അതേസമയം, സംസ്ഥാനത്ത് 1004 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി 107832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1106940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നലെ പുതുതായി 13 ഹോട്ട്‌സപോട്ടുകള്‍ നിലവില്‍ വന്നു. പാലക്കാട് 10, തിരുവനന്തപുരം 3 എന്നിവയാണ് പുതുതായി വന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button