ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് സുപ്രീകോടതിയുടെ മുന്നറിയിപ്പ് , തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.
Read Also : കോവിഡിൽ നിന്നും രക്ഷ നേടുന്ന മാസ്‌ക്കുകൾ നിർമിക്കാനൊരുങ്ങി ഗവേഷകർ
അതേസമയം, ലോക്ഡൗണ്‍ മൂലം അതിഥി തൊഴിലാളികള്‍ക്കുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ് കേന്ദ്ര തൊഴില്‍മന്ത്രാലയം.
കുടിയേറ്റതൊഴിലാളികളുടെ നിര്‍വചനം വിപുലീകരിക്കും. 1979ലെ സംസ്ഥാനാന്തര കുടിയേറ്റ തൊഴിലാളി നിയമം പരിഷ്‌ക്കരിക്കാനാണ് നീക്കം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് കാര്യക്ഷമമായി നടപ്പാക്കും.
സാമൂഹിക സുരക്ഷാ കോഡ് കൊണ്ടുവരും. ആധാറുമായി ബന്ധിപ്പിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും ഉപയോഗിക്കാവുന്ന രീതിയില്‍ ഡേറ്റബേസ് തയ്യാറാക്കും. പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവ ഏര്‍പ്പെടുത്തും. ബിജെഡി എംപി ഭര്‍തൃഹരി മെഹ്താബ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നല്‍കിയ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയാകും നിയമ നിര്‍മാണം. കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ അംഗീകാരം നല്‍കും. വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
Post Your Comments