തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാന സ്വദേശി അഞ്ജയ്യയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകാനായി രാജസ്ഥാനില്‍ നിന്ന് അഞ്ജയ്യയും കുടുംബവും ട്രെയിന്‍ മാറിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു 22ാം തീയതിയാണ് രാജസ്ഥാനില്‍ നിന്ന് തിരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 84പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസര്‍കോട് 18, കണ്ണൂര്‍ 10, കോഴിക്കോട് ആറ്, മലപ്പുറം എട്ട്, തൃശൂര്‍ ഏഴ്, പാലക്കാട് 16, ഇടുക്കി 1, കോട്ടയം 3, ആലപ്പുഴ 1, പത്തനംതിട്ട 6, കൊല്ലം 1, തിരുവനന്തപുരം 7 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്കുകൾ. കേരളത്തില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നുപേര്‍ക്ക് രോഗമുക്തി.
Also read : കൊറോണ വൈറസിനെ നശിപ്പിക്കാനുള്ള മാസ്ക് ഉടനെത്തുമെന്ന പ്രതീക്ഷയിൽ ഗവേഷകരുടെ പഠനം
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേരൊഴികെ ബാക്കിയെല്ലാവരും കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്നും 48പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് കേരളത്തിലെത്തിയത്. സമ്പർക്കത്തിലൂടെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 31 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. ഒമ്പതുപേർ തമിഴ്നാട്ടിൽനിന്നും കർണാടക മൂന്ന്, ഗുജറാത്ത്, ഡൽഹി രണ്ടു വീതവും ആന്ധ്ര ഒന്നുവീതവുമാണ് പുറത്തുനിന്ന് വന്നവർ
ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 526 പേർ ഇപ്പോൾ ചികിത്സയിലയാണ്. 1,15297 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 114305 പേർ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലുമാണ്. 992 പേർ ആശുപത്രികളിലാണ്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെൻറിനൽ സർവൈലൻസിെൻറ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 9937 സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ 9217 എണ്ണം നെഗറ്റീവായി.വ്യാഴാഴ്ച പുതുതായി ആറ് ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കാസർകോട് മൂന്ന് പ്രദേശങ്ങൾ, പാലക്കാട് രണ്ടു പഞ്ചായത്തുകൾ, കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതുതായി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്- 105 പേർ.കണ്ണൂരിൽ 93 പേരും കാസർകോട് 63 പേരും മലപ്പുറത്ത് 52 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments