![](/wp-content/uploads/2020/05/1-80.jpg)
പട്‌ന: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നൊമ്പരക്കാഴ്‌ചയാകുന്നു. മൃതദേഹം മൂടിയ തുണി വലിച്ചുമാറ്റി കളിക്കുന്ന രണ്ടുവയസുകാരന് അറിയില്ല, അമ്മയിനി ഉണരില്ലെന്ന്. ബിഹാറിലെ മുസാഫര്‍പുര്‍ റെയിവേ സ്‌റ്റേഷനില്‍നിന്നുള്ള ദൃശ്യമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.മരിച്ചു കിടക്കുന്ന അമ്മ, അതറിയാതെ അമ്മയുടെ ദേഹത്തെ പുതപ്പ് വലിച്ച് കളിക്കുന്ന രണ്ടു വയസുകാരന്‍.
അവസാനം ബന്ധുക്കളാണ് കുഞ്ഞിനെ മൃതദേഹത്തിന് അരികില്‍ നിന്ന് മാറ്റിയത്.ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് കനത്ത ചൂടിനെ തുടര്‍ന്നുണ്ടായ നിര്‍ജ്ജലീകരണവും കാരണം മരിച്ചത്. തിങ്കളാഴ്ചയാണ് യുവതിയും സംഘവും ഗുജറാത്തില്‍ നിന്ന് മുസഫര്‍പുരിലേക്ക് യാത്ര തിരിച്ചത്. മുസഫര്‍പുര്‍ എത്തുന്നതിനു മുമ്പ് മരണം സംഭവിച്ചു. തുടര്‍ന്ന് മൃതദേഹം പ്ലാറ്റ്ഫോമില്‍ കിടത്തുകയായിരുന്നു.
എന്നാല്‍, അമ്മ മരിച്ചതറിയാത്ത കുഞ്ഞ് ഇവരുടെ ശരീരം മറച്ചിരുന്ന പുതപ്പ് വലിച്ചു മാറ്റി കളിക്കാന്‍ തുടങ്ങി. അമ്മയെ ഉണര്‍ത്തലായിരുന്നു കുഞ്ഞിന്റെ ലക്ഷ്യം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് അത് വേദനാജനകമായി.സഹോദരിക്കും സഹോദരീഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പമായിരുന്നു യുവതിയുടെ യാത്ര. ട്രെയിനിൽ വെച്ച് തന്നെ ഇവർ അവശനിലയിൽ ആയിരുന്നു.
Post Your Comments