Latest NewsIndiaNews

പ്രത്യേക ട്രെയിനുകള്‍ ബംഗാളിലേക്ക് അയയ്ക്കുന്നതിനെതിരെ മമതാ ബാനര്‍ജി : എല്ലാത്തിലും രാഷ്ട്രീയക്കളി : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത 

ന്യൂഡല്‍ഹി: പ്രത്യേക ട്രെയിനുകള്‍ ബംഗാളിലേക്ക് അയയ്ക്കുന്നതിനെതിരെ റെയില്‍വേയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.’രണ്ടു ലക്ഷം കുടിയേറ്റ തൊഴിലാളികളെ എങ്ങനെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം സഹായിക്കുമോ? എല്ലാ കാര്യത്തിലും രാഷ്ട്രീയക്കളിയാണ്. കൊവിഡും ചുഴലിക്കാറ്റും രാഷ്ട്രീയക്കളികളും ഒരേസമയം നേരിടേണ്ടിവരുന്ന സ്ഥിതിയാണ്.

Read Also : അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ടന്യൂന മര്‍ദ്ദം : ജനങ്ങള്‍ക്ക് സുരക്ഷാക്യാമ്പുകള്‍ ഒരുക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി

പ്രത്യേക ട്രെയിനുകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനങ്ങള്‍ ആണെങ്കിലും അവയില്‍ സാമൂഹ്യ അകലം റെയില്‍വെ ഉറപ്പാക്കുന്നില്ല. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെടണം’, മമത ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 225 തീവണ്ടികള്‍ പശ്ചിമ ബംഗാളിലേക്ക് വരാനിരിക്കെയാണ് മമതയുടെ വിമര്‍ശം.ഇതില്‍ 41 ട്രെയിനുകള്‍ എത്തുന്നത് കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button