ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡില്‍ നിന്നും പൊരുതി ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നവര്‍ ഏറെ , വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ പ്രതിരോധത്തില്‍ രാജ്യം ബഹുദൂരം മുമ്പില്‍. കോവിഡില്‍ നിന്നും രോഗമുക്തി നേടുന്നവരുടെ എണ്ണം 42.4 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 64,426 പേരാണ് രോഗശമനം നേടി വീടുകളിലേക്ക് മടങ്ങിയതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഇതുവരെ 1,51,767 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും മന്ത്രാലയം അറിയിച്ചു. ലോകത്ത് ശരാശരി മരണനിരക്ക് 6.36% ആയപ്പോള്‍ രാജ്യത്ത് ഇത് 2.86% ആണ്, ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊറോണ നേരിടാന്‍ 930 പ്രത്യേക ആശുപത്രികളും 2,362 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 10,341 ക്വാറന്റൈന്‍ കേന്ദ്രങ്ങളും 7,195 കെയര്‍ സെന്ററുകളും സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 113.58 ലക്ഷം എന്‍ 95 മാസ്‌കുകളും, 89.84 ലക്ഷം വ്യക്തി സുരക്ഷാ ഉപകരണങ്ങളും (പിപിഇ) കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 435 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 189 സ്വകാര്യ ലബോറട്ടറികളിലൂടെയും രാജ്യത്ത് പരീക്ഷണ സംവിധാനങ്ങള്‍ വര്‍ദ്ധിച്ചുവെന്നും കേന്ദ്രം അറിയിച്ചു
Post Your Comments