ചണ്ഡീഗഡ്; അതിര്‍ത്തികള്‍ അടച്ച് പൂട്ടി ഹരിയാന , ഡല്‍ഹിയില്‍ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ച് ഹരിയാന, ഡല്‍ഹിയില്‍നിന്നും ഹരിയാനയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടുവെന്ന് റിപ്പോർട്ടുകൾ.
എന്നാൽ ആവശ്യ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്, രാജ്യതലസ്ഥാനത്തേയ്ക്ക് ആളുകള്‍ പോകുന്നതോടെ രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി, ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വ്യക്തമാക്കി, അതിര്‍ത്തി ജില്ലകളില്‍ ഡല്‍ഹിയില്‍നിന്ന് ആളുകള്‍ എത്തുന്നതും രോഗം വ്യാപിക്കാന്‍ കാരണമാകുന്നുണ്ടെന്നും അനില്‍ പറഞ്ഞു.
കൂടാതെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫരിദാബാദില്‍ 98 കോവിഡ് കേസുകളും സോണിപത്തില്‍ 27 കേസുകളും ഗുരുഗ്രാമില്‍ 111 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്, ഇതോടെയാണ് കര്‍ശന നടപടികളുമായി ഹരിയാന രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments