തിരുവനന്തപുരം : ശമ്പളക്കുടിശിക നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നു. കോവിഡ് സർവീസ് ഉൾപ്പെടെ എല്ലാ സേവനങ്ങളും നിർത്തിവച്ചാണ് സമരം. ശമ്പളക്കുടിശികയ്ക്കൊപ്പം അടുത്ത മാസം മുതൽ ശമ്പളം കൃത്യമായി നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസത്തെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടാണ് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ കുറെ മാസങ്ങളായി നൽകാനുള്ള ശമ്പളക്കുടിശികയും നൽകിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെയാണ് ഇന്ന് രാവിലെ മുതൽ ജീവനക്കാർ പണിമുടക്ക് തുടങ്ങിയത്.
Post Your Comments