ന്യൂജേഴ്സി : ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലില്‍ മരണസംഖ്യ കുതിച്ചുയരുന്നു. ഇന്നലെ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ കോവിഡ് മരണം കുറവായിരുന്നപ്പോള്‍ ബ്രസീലില്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ മരണം. ആകെ മരണസംഖ്യ 23,000 ത്തോടടുക്കുന്ന ബ്രസീലില്‍ ഇന്നലെ 703 പേര് ആണ് മരിച്ചത്. അതേസമയം ഇന്നലെ മരണ സംഖ്യയില്‍ രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്കയില്‍ മരണം 617 ആയിരുന്നു.
അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണെങ്കിലും മരണസംഖ്യ പൊതുവെ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അമേരിക്കയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. അമേരിക്കയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്തുള്ള യു.കെ.യെയും മറികടക്കുമെന്നു തോന്നിക്കും വിധമാണ് അമേരിക്കയുമായി വളരെയടുത്ത് കിടക്കുന്ന ബ്രസീലിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രസീലില്‍ കോവിഡ് 19 കൈവിട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments