KeralaLatest NewsIndia

‘അഞ്ജന ഹരീഷിന്‍റെ മരണം കൊലപാതകം’ ശക്തമായ ആരോപണവുമായി അമ്മ

കാസര്‍ഗോഡ്: ഗോവയില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ അഞ്ജന ഹരീഷിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ രംഗത്ത്. തളിപ്പറമ്പ് സദേശിനിയും കാസര്‍ഗോഡ് താമസക്കാരിയുമായ മിനിയുടെയും കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മകള്‍ അഞ്ജനയെ ഈ മാസം 13 നാണ് ഗോവയിലെ റിസോര്‍ട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സുഹൃത്തുക്കളുടെയും മറ്റും പ്രചാരണം.

എന്നാല്‍ കൊലപാതമെന്ന ആരോപണം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അഞ്ജനയുടെ അമ്മ. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൂടെ ഉണ്ടായിരുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നും മിനി ആരോപിച്ചു. അവര്‍ നാളെ ഇത് സംബന്ധിച്ച്‌ പോലീസിന് പരാതി നല്‍കും.മകളുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളാണ് അമ്മ മിനി ഉയര്‍ത്തുന്നത്. മകളുടെ മരണം കൊലപ‌ാതകമാണെന്ന് അഞ്ജനയുടെ അമ്മ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

തന്‍റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളുടെ കൂടെയുണ്ട‌ായവര‌ാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും അവര്‍ ആരോപിക്കുന്നു .തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണ്‍മാനില്ലെന്നു കാണിച്ചു വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജന പൊലീസില്‍ ഹാജരാവുകയും ചെയ്തിരുന്നു . ശേഷം അഞ്ജന സുഹൃത്തായ ഗാര്‍ഗിയുടെ കൂടെയാണ് പോയത്. ഇതിനു ശേഷം അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം.

കേരളത്തിലെ സ്വവര്‍ഗാനുരാഗ, ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അഞ്ജന. അഞ്ജന മയക്ക് മരുന്നിനടിമയായി എഴുന്നേറ്റു നില്ക്കാൻ ത്രാണിയില്ലാത്ത അവസ്ഥയിലാണ് മതവും സഹോദരിയും ബന്ധുക്കളും ഇവരെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതെന്ന് മിനി പറയുന്നു. പോകുന്ന വഴിയിൽ എനിക്ക് അതില്ലാതെ പറ്റില്ല ഏന് പറഞ്ഞു കുട്ടി ബഹളം ഉണ്ടാക്കിയതായും മാതാവ് പറയുന്നു.

ഇതിനെ കുറിച്ച് ഗാർഗി പറഞ്ഞത് അഞ്ജനയ്ക്ക് ഡിപ്രഷൻ ഉണ്ടായപ്പോൾ കുതിരവട്ടത്തു കാണിച്ചു ഡോക്ടർ കൊടുത്ത മരുന്നാണ് ഇതെന്നാണ്. സംഭവത്തിൽ മാതാവ് ദുരൂഹത ആരോപിച്ചിരിക്കുമ്പോഴാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതും അഞ്ജന ലൈംഗിക പീഡനത്തിന് ഇരയായെന്നു പുറത്തറിഞ്ഞതും. ഇതോടെയാണ് മാതാവ് പരാതി നല്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button