Latest NewsNewsDevotional

അയ്യപ്പനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക വിവരങ്ങൾ

അയ്യപ്പന്‍ ശ്രീ ധര്‍മ്മശാസ്താവിന്‍റെ അവതാരമാണ്. ശിവനും മോഹിനീ വേഷം പൂണ്ട മഹാവിഷ്ണുവും ആണ് മാതാപിതാക്കള്‍. പന്തളം രാജാവായ രാജശേഖരനും പത്നിയും ആണ് അയ്യപ്പനെ വളര്‍ത്തിയത്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി, ശബരീശൻ, വേട്ടയ്‌ക്കൊരു മകൻ, ചാത്തപ്പൻ എന്നീ പേരുകളിലും അയ്യപ്പൻ അറിയപ്പെടുന്നു.

മൂലമന്ത്രം:-
ഓം ഘ്രൂം നമ: പാരായ ഗോപ്ത്രേ

അയ്യപ്പന്‍റെ ഗായത്രിമന്ത്രം:-
ഓം ഭൂതാധിപായ വിദ്മഹെ
ഭവപുത്രായ ധീമഹി
തന്ന: ശാസ്താ പ്രചോദയാത്.

അഷ്ടമംഗലങ്ങള്‍:-
ദര്‍പ്പണം, പൂര്‍ണ്ണകുംഭം, വൃഷഭം, ഉദയചാമരം, ശ്രീവത്സം, സ്വസ്തികം, ശംഖ്, ദീപം.
നിര്മാല്യധാരി.ദേവനര്‍പ്പിക്കുന്ന പൂവ്-മാല-നിവേദ്യം എന്നിവ പിന്നിട്ട് നിര്‍മ്മാല്യധാരിക്ക് അര്‍പ്പിക്കുന്നു. ഘോഷവാനാണ് അയ്യപ്പന്‍റെ നിര്‍മ്മാല്യധാരി.

ഔഷധങ്ങള്‍:-
അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയാണ്.

അര്‍ഘ്യദ്രവ്യങ്ങള്‍:-
പാല്‍, കടുക്, താമരപ്പൂവ്, എള്ള്, കുശപ്പുല്ല്, അഷ്ടഗന്ധം.

ആചമനദ്രവ്യങ്ങള്‍:-
എലവര്‍ങം, അഷ്ടഗന്ധജലം, പദ്മകം, പതിമുകം.

ഫലദ്രവ്യങ്ങള്‍:-
നെല്ലിക്ക, മാങ്ങ, കൂവളക്കായ്, നാളികേരം, ചക്ക, മാതളനാരങ്ങ, ചെറുനാരങ്ങ, കദളിക്കായ്.

രത്നങ്ങള്‍:-
മുത്ത്, വൈഡൂര്യം, മാണിക്യം, പവിഴം, വൈരം, പദ്മരാഗം.

അഭിഷേകജലം:-
ഉരല്‍ക്കുഴിയിലെ ജലം.

ഇഷ്ടപുഷ്പങ്ങള്‍:-
മുല്ല, ചെമ്പകം, പിച്ചകം, വെളുത്ത നന്ത്യാര്‍വട്ടം, ഇലഞ്ഞി, കുറുമൊഴിമുല്ല, ഇരുവാച്ചിമുല്ല, നീലോല്‍പ്പലം, ജാതി, കല്‍ഹാരം, പുന്നാഗം.

അഷ്ടഗന്ധങ്ങള്‍:-
കോട്ടം, മുരം, ഇരുവേലി, രാമച്ചം, കുങ്കുമം, മാഞ്ചി, അകില്, ചന്ദനം.

ഇഷ്ടലോഹങ്ങള്‍:-
സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ചെന്ബ്രാക്കോട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button