Latest NewsUAENews

മൂന്ന് വിദ്യാർത്ഥികൾക്ക് കോവിഡ് കാരണം എസ്​.എസ്​.എല്‍.സി പരീക്ഷ എഴുതാനായില്ല

ദുബായ്: കോവിഡ്​ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന്​ യു.എ.ഇയില്‍ മൂന്ന്​ മലയാളി കുട്ടികള്‍ക്ക്​ എസ്​.എസ്​.എല്‍.സി പരീക്ഷ എഴുതാനായില്ല. പരീക്ഷ എഴുതാൻ 603 കുട്ടികളാണ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നത്​. ഇതില്‍ 599 കുട്ടികളും പരീക്ഷയെഴുതി.

എന്നാല്‍, നാല്​ കുട്ടികള്‍ പരീക്ഷ ഹാളില്‍ എത്തിയില്ല. മൂന്ന്​ കുട്ടികള്‍ക്ക്​ കോവിഡ്​ ബാധിച്ചപ്പോള്‍ ഒരാള്‍ എത്താത്തതി​​െന്‍റ കാരണം വ്യക്​തമല്ല. പ്ലസ്​ വണ്‍ പരീക്ഷക്കയി 490 കുട്ടികളും സ്​കൂളിലെത്തിയിരുന്നു.

ശക്തമായ മുന്‍കരുതലോടെയാണ്​ യു.എ.ഇയില്‍ എസ്​.എസ്​.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നലെ തുടങ്ങിയത്​. കോവിഡ്​ ലക്ഷണമുണ്ടെങ്കില്‍ വിദ്യാര്‍ഥികളെ സ്​കൂളുകളില്‍ പ്രവേശിപ്പിക്കില്ല എന്ന്​ നേരത്തെ അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button