Latest NewsIndiaNews

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച്‌ പൂജ നടത്തി; ക്ഷേത്രം ഉയരുന്നത് നാഗരശൈലിയില്‍

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച്‌ പൂജനടത്തി. രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ നൃത്യഗോപാല്‍ ദാസാണ് പൂജ നടത്തിയത്. ക്ഷേത്രം ഉയരുന്നത് നാ​ഗരശൈലിയിലാണ്. കാശി വിശ്വനാഥ ക്ഷേത്രമാണ് നിലവില്‍ നാഗരശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രം.

67 ഏക്കറില്‍ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോദ്ധ്യയിലെ രാം ലല്ല (രാമവി​ഗ്രഹം) വി​ഗ്രഹം കഴിഞ്ഞയിടക്ക് മാറ്റി സ്ഥാപിച്ചിരുന്നു. വി​ഗ്രഹം സ്ഥിതി ചെയ്തിരുന്ന താത്കാലിക കൂടാരത്തില്‍ നിന്ന് ക്ഷേത്ര നിര്‍മ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിര്‍മ്മിച്ച സ്ഥലത്തേക്ക് പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹം മാറ്റിയത്.

1992 ഡിസംബര്‍ 6 ന് ശേഷം ആദ്യമായാണ് അന്ന് വി​ഗ്രഹം മാറ്റി സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടോളം നീണ്ട അയോദ്ധ്യ ഭൂമിത്തര്‍ക്കം അവസാനിപ്പിച്ച്‌ കഴിഞ്ഞ നവംബറിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button