Latest NewsKeralaNews

കേ​ര​ള​ത്തി​ന്‍റെ ക​രു​ത​ലി​നെ അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ക​രു​ത​ലി​നെ അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന് ചൂണ്ടിക്കാട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്കും റെ​യി​ല്‍​വേ മ​ന്ത്രി​ക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നും ട്രെ​യി​നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നുണ്ട്. അ​തി​ല്‍ പ്ര​ശ്ന​മി​ല്ല. എ​വി​ടെ​നി​ന്നു വ​ന്നാ​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വ​ര​ണം. ഇ​വി​ടെ എ​ത്തു​ന്ന​വ​രെ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ പ​രി​ശോ​ധി​ച്ച്‌ ക്വാ​റ​ന്റീനിൽ അയക്കുന്നുണ്ട്. ട്രെ​യി​നി​ല്‍ വ​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ലഭിച്ചാൽ മാത്രമേ ക്വാ​റ​ന്റീനിലാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാനാകുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​തെ ട്രെ​യി​നു​ക​ള്‍ അ​യ​യ്ക്ക​രു​ത്. ട്രെ​യി​നു​ക​ളി​ല്‍ വ​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും ര​ജി​സ്​ട്രേ​ഷ​നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മും​ബൈ​യി​ല്‍ നി​ന്നു​ള്ള​വ​രും വ​ര​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. ആ ​അ​ച്ച​ട​ക്കം എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button