Latest NewsNewsInternational

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്നുള്ള അറസ്‌റ്റ് ഒഴിവാക്കാന്‍ കോവിഡ്‌ ‘മൃതദേഹമായി’ അഭിനയിച്ച പെറു മേയര്‍ അറസ്‌റ്റില്‍

ചിലി : ലോക്ക്‌ഡൗണ്‍ കാലത്ത്‌ മദ്യപിച്ചതിന്റെ പേരിലുള്ള അറസ്‌റ്റ്‌ ഒഴിവാക്കാന്‍ മേയര്‍ നടത്തിയ “കോവിഡ്‌” നാടകം പൊളിഞ്ഞു. കോവിഡ്‌ ബാധിച്ചു മരിച്ച വ്യക്‌തിയായി “മാറിയ” ദക്ഷിണ പെറുവിലെ ടാന്‍റ്ററ മേയര്‍ ജമി റൊലാന്‍ഡോ അര്‍ബിന ടോറസിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കേസുകള്‍ക്കു പിന്നാലെ അദ്ദേഹത്തിന്റെ മേയര്‍ പദവിയും തെറിക്കുമെന്നാണു റിപ്പോര്‍ട്ട്‌. നാടകത്തില്‍ “അഭിനയിച്ച” മേയറുടെ കുട്ടാളികള്‍ക്കെതിരേയും കേസുണ്ട്‌.

 

മുഖാവരണം ധരിച്ച് ശവപ്പെട്ടിക്കുള്ളിൽ മരിച്ചത് പോലെ കണ്ണടച്ച് കിടന്നാണ് മേയര്‍ പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടത്തിയത്. തിങ്കളാഴ്ച രാത്രി കർഫ്യൂ നിയമങ്ങൾ ലംഘിച്ച് സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകുകയും മദ്യപിക്കുകയും ചെയ്തതിനെ തുടർന്നാണ് മേയറെ അറസ്റ്റ് ചെയ്യാൻ‌ പൊലീസ് എത്തിയത്.

ഇദ്ദേഹം മരണം അഭിനയിക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊവിഡ് വ്യാപനം അതി​ഗുരുതരമാകുന്ന സമയത്ത് മേയറുടെ ഈ പ്രവർത്തി വൻവിമർശനത്തിന് കാരണമായിത്തീർന്നിരിക്കുകയാണ്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു. പൊലീസ് തന്നെയാണ് മേയർ ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്ന ചിത്രം പുറത്തുവിട്ടത്.

 

shortlink

Post Your Comments


Back to top button