അഹമ്മദാബാദ്: കൊറോണയെ തുരത്താന്‍ പഞ്ചഗവ്യം പരീക്ഷിയ്ക്കാനൊരുങ്ങി ഗുജറാത്ത് . പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേര്‍ന്ന മിശ്രിതമാണ് രോഗികളില്‍ സര്‍ക്കാര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.
read also : ലോകത്ത് ചൂടേറിയ 15 നഗരങ്ങളില്‍ 10 എണ്ണവും ഇന്ത്യയില്‍
പഞ്ചഗവ്യം നല്‍കുന്നതിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍ നടക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയ പറഞ്ഞു.എന്നാല്‍ ഇത് എന്നുണ്ടാവുമെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.രോഗം മാറ്റാനുള്ള പഞ്ചഗവ്യത്തിന്റെ കഴിവ് നൂറ്റാണ്ടുകളായി ഇന്ത്യക്ക് അറിയാമായിരുന്നു, എങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവോടെ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്ന് കത്തിരിയ പറഞ്ഞു. .ആദ്യമായാണ് പരമ്പരാഗത ആയുര്‍വേദ മരുന്ന് കൊവിഡ് രോഗത്തിന് പരീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തില്‍10 ആശുപത്രികളിലാണ് മരുന്ന് പരീക്ഷണം. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമായ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയിലാണ് ആദ്യം പരീക്ഷിക്കുന്നത്. പഞ്ചഗവ്യം പ്രയാസമില്ലാതെ എളുപ്പത്തില്‍ കഴിക്കാവുന്ന രീതിയിലാവും നല്‍കുക. 15ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും മരുന്ന് ഫലപ്രദമാണോ എന്ന നിഗമനത്തിലെത്തുക
Post Your Comments