Latest NewsKeralaNews

കേരളത്തില്‍ 9 പുതിയ ഹോട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 9 പുതിയ ഹോട്സ്പോട്ടുകള്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല എന്നിവയാണ് പുതിയ പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 68 ആയി.

അതേസമയം, കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27 പേര്‍ വിദേശത്ത് നിന്നും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,336 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,03,528 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 808 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button